കോട്ടയം: മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന പഠനോത്സവം മേയ് 26 ലേയ്ക്ക് മാറ്റി. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലിയിലും മൂന്നാറിലുമായി മേയ് 20 തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ത്രിദിന ജൈവ വൈവിധ്യ പഠനോത്സവമാണു മാറ്റിവച്ചത്. അതിതീവ്രമഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും മുൻനിർത്തി ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഠനോത്സവം 26 ലേക്ക് മാറ്റിയത്. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ കാര്യപരിപാടികൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
Advertisements