എസ്.എഫ്. ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം : ഡി.വൈ.എഫ്.ഐ ടൗൺ യൂണിറ്റ് പ്രതിഷേധ ജ്വാല നടത്തി

കോട്ടയം : ഇടുക്കി എൻജിനീയറിങ്ങ് കോളജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
കോൺഗ്രസിന്റെ കഠാര രാഷ്ട്രീയം തിരിച്ചറിയുക എന്ന മുദ്രാവാക്യവുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ
കോടിമത മേഖലാ പ്രസിഡന്റ്‌ സനൂപ് ഷിബു ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ കാദർ, പ്രസിഡന്റ്‌ ഹെനസ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles