സ്‌പോര്‍ട്‌സ് ഡെസ്‌ക്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടിയിട്ട് വര്‍ഷങ്ങളേറെയായി. പല ടീമുകളും വാഴുന്നതും പലരും വീണ് പോകുന്നതും ക്രിക്കറ്റ് ലോകത്തെ ആവേശ കാഴ്ചയായി. ആദ്യ സീസണ്‍ മുതല്‍ വിസ്മയങ്ങള്‍ നിറച്ച ഐപിഎല്ലിലെ 2022 ലെ സീസണ്‍ പക്ഷേ കൂടുതല്‍ വ്യത്യസ്തത നിറഞ്ഞതായിരിക്കും എന്ന കാര്യത്തില്‍ സംശയമാര്‍ക്കും ഉണ്ടാകാനിടയില്ല. പല താരങ്ങളും കൊഴിഞ്ഞു പോവുകയും പലരും പഴയ തട്ടകം വിട്ട് പുതിയ ടീമുകളില്‍ ചേക്കേറിയതും എന്തിന് പുതിയ 2 ടീമുകള്‍ പോലും പുതിയ സീസണില്‍ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഈ മാറ്റങ്ങള്‍ക്കെല്ലാം അപ്പുറം മറഞ്ഞിരിക്കുന്ന പുതിയ കാലത്തിന്റെ കഥയാണ് ചെന്നൈയ്ക്ക് പറയാനുള്ളത്.
റെയ്‌ന ഇല്ലാതെ ഇറങ്ങുന്ന ചെന്നൈ അതാകും പലരും ചര്‍ച്ചകള്‍ക്ക് വഴി തിരിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യ ഘടകം. തുടക്കം മുതല്‍ ടീമിനൊപ്പം ഉണ്ടായിരുന്ന ചിന്ന തലയായിരുന്നു റെയ്‌ന. ടീമിന്റെ അഭിവാജ്യ ഘടകം. പക്ഷെ അത് മാത്രമാണോ ചെന്നൈ ആരാധകരെ അലട്ടുന്ന സംഗതി. അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. റെയ്‌ന ഇല്ലാത്ത ചെന്നൈയ്ക്ക് മറ്റൊരു നഷ്ടം കൂടി സമ്മാനിക്കുകയാണ് ടീം മാനേജ്‌മെന്റും ക്യാപ്റ്റനും.
തന്ത്രങ്ങളുടെ മറു പേരായി മാറിയ ഒരാള്‍ , അമ്പയര്‍ വിധിയെ പോലും അമ്പരപ്പിക്കുന്ന സിസ്റ്റം കൈകാര്യം ചെയ്യുന്നവന്‍ വിക്കറ്റന് പിന്നില്‍ അതിവേഗ സഞ്ചാരി പറഞ്ഞവസാനിപ്പിക്കുവാന്‍ കഴിയാത്ത വിശേഷണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പുല്‍ മൈതാനിയിലെ കൂളായിരുന്നു അയാള്‍. അതേ റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്നും തീവണ്ടിയേക്കാള്‍ വേഗത്തില്‍ ലോക ക്രിക്കറ്റ് ഭൂപടത്തിലേക്ക് ഓടി കയറിയ വേഗക്കാരന്‍ എംഎസ്ഡി .
മഹേന്ദ്ര സിങ് ധോണി എന്ന ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ അയാള്‍ നായക സ്ഥാനം ഒഴിയുന്ന പരമ്പര കൂടിയാണ് 2022 ന്റെ ഐപിഎല്‍ അത് തന്നെയാകും ഈ ഐപിഎല്ലിലെ ചര്‍ച്ചാ വിഷയവും.
ബാറ്റില്‍ മാന്ത്രികത കാട്ടുവാന്‍ നായക സ്ഥാനം ജഡേജയ്ക്ക് വിട്ട് നല്‍കി അയാള്‍ ഫ്രീ ആകുമ്പോള്‍ ലക്ഷ്യം എന്തെന്നത് കാത്തിരുന്ന് തന്നെ കാണണം. പല ഘട്ടങ്ങളിലും അയാളുടെ തീരുമാനങ്ങള്‍ ക്രിക്കറ്റ് ലോകം കണ്ടതാണ്. മത്സരം കൈവിട്ട മത്സരത്തില്‍ അയാള്‍ സൗമ്യനായി ബാറ്റ് ഏന്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കൂടുതല്‍ ബോളില്‍ കുറഞ്ഞ റണ്‍സ് നേടിയ അയാള്‍ ടീമിനെ വിജയ തീരത്ത് എത്തിച്ചെങ്കിലും പലപ്പോഴും അയാള്‍ കുറ്റക്കാരനായിരുന്നു. ടീമിന് വേണ്ടി ഇത്രയധികം കമ്മിറ്റഡ് ആയ ഒരു നായകന്‍ അത് അവസാനിപ്പിച്ച് ഫ്രീ ആകുമ്പോള്‍ എന്താകും സംഭവിക്കുക.
ധോണിയെന്ന ക്യാപ്റ്റനയെ നിങ്ങള്‍ക്ക് അറിയു ധോണിയെന്ന ബാറ്ററെ നിങ്ങള്‍ക്ക് അറിയില്ല…… ശ്രീലങ്കയും പാകിസ്ഥാനും വിറച്ച ആ പഴയ വിക്കറ്റ് കീപ്പര്‍ ബാറ്ററിലേക്ക് അയാള്‍ ചുരുങ്ങുമ്പോള്‍ ഇനി മൈതാനത്ത് ഹെലികോപ്ടറുകള്‍ പറന്നിറങ്ങും കാല്‍ച്ചുവട്ടില്‍ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്ന പന്തുകളെ അയാള്‍ അതിര്‍ത്തി കടത്തും. കാത്തിരുന്നു കാണാം ധോണി എന്ന ക്യാപ്റ്റനെയല്ല ധോണിയെന്ന ബാറ്ററെ ….. ധോണിയെന്ന പോരാളിയെ …..