സ്പോർട്സ് ഡെസ്ക് : ഐപിഎലിന്റെ 17ആം സീസൺ തുടക്കമാകാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വമ്പൻ പ്രഖ്യാപനത്തിന്റെ ഞെട്ടിലിലാണ് തല ധോണി ആരാധകർ. പുതിയ സീസണിൽ താൻ നായകനായി ഇല്ല എന്ന് ടീം മാനേജ്മെന്റ് ആണ് അറിയിച്ചത്.ക്രിക്കറ്റിലെ തലമുറമാറ്റത്തിനാണ് എം.എസ് ധോണിയും സാക്ഷ്യം വഹിക്കുന്നത്. രോഹിത്തിന് പകരക്കാരനായി മുംബൈയുടെ നായക സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യ വന്നതു പോലെ, ധോണിക്ക് പകരം പുതിയ നായകന് കീഴിലായിരിക്കും ഇത്തവണ സിഎസ്‌കെ കളത്തിലിറങ്ങുക.’പുതിയ സീസണിനും പുതിയ റോളിനുമായി കാത്തിരിക്കുന്നു’ എന്നാണ് ടീമിനൊപ്പം ചേർന്ന ദിവസം തന്റെ സോഷ്യല്‍ മീഡിയയില്‍ ധോണി കുറിച്ചത്.നായക സ്ഥാനം കൈമാറിയതോടെ മഹി ഐപിഎല്ലില്‍ നിന്ന് വിരമിക്കാ പോവുകയാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഈ സീസണില്‍ കളിക്കുന്നത് ആരാധകർക്കുള്ള സമ്മാനമാണെന്നായിരുന്നു കഴിഞ്ഞ സീസണില്‍ വിജയകിരീടം ചൂടിയതിന് പിന്നാലെ ധോണിയുടെ പ്രതികരണം. 43-ാം വയസ്സിലേക്ക് കടക്കുന്ന ധോണി, മഞ്ഞ ജഴ്‌സിയില്‍ നിന്ന് വിരമിക്കരുതെന്നാണ് ആരാധകരുടെ ആഗ്രഹം. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 5 കിരീടങ്ങളാണ് ധോണിയുടെ നേതൃത്വത്തിൽ ടീം നേടിയെടുത്തത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഫൈനൽ കളിച്ച ടീമും തലയുടെ ചെന്നൈ തന്നെയായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന് ഏറ്റവും ഉന്നതിയിൽ എത്തിക്കാൻ ധോണി എന്ന താരത്തിന് കഴിഞ്ഞു.2022-ല്‍ സഹതാരം രവീന്ദ്ര ജഡേജയ്‌ക്ക് നായക സ്ഥാനം നല്‍കിയെങ്കിലും തുടർ തോല്‍വികളായിരുന്നു ഫലം. 8 മത്സരങ്ങള്‍ക്ക് ശേഷം നായകസ്ഥാനത്തേക്ക് ധോണി മടങ്ങിയെത്തിയെങ്കിലും ആ സീസണ്‍ സിഎസ്‌കെയ്‌ക്ക് മികച്ചതായിരുന്നില്ല. പോയിന്റ് ടേബിളില്‍ ഒമ്ബതാം സ്ഥാനക്കാരായി ധോണിക്കും സംഘത്തിനും മടങ്ങേണ്ടി വന്നു. പിന്നീട് 2023-ല്‍ തിരിച്ചുവന്നത് പഴയതിലേറെ ഊർജം സംഭരിച്ച് കിരീട ജേതാക്കളായിട്ടായിരുന്നു. 2019 ലോകകപ്പിൽ ആയിരുന്നു ധോണിയുടെ അവസാന അന്താരാഷ്ട്ര മത്സരം. അതിനുശേഷം ഐപിഎൽ മാത്രമായിരുന്നു ധോണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.