ധോണിക്ക് ഇന്ന് 41-ാം പിറന്നാൾ:പ്രിയപ്പെട്ട തലയുടെ ജന്മദിനം ആഘോഷമാക്കി ആരാധകർ

ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണിക്ക് ഇന്ന് 41-ാം പിറന്നാൾ. പ്രിയപ്പെട്ട തലയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. ഐസിസിയുടെ എല്ലാ കിരീടവും നേടിയ ഏക ഇന്ത്യൻ നായകനാണ് ധോണി. ഇതിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന പേരും ധോണി നേടിയെടുത്തു. റാഞ്ചിയിലെ ഇടത്തരം കുടുംബത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ സിംഹാസനത്തിലേക്ക് ഗോഡ്ഫാദർമാരുടെ പിന്തുണയില്ലാതെ ഓടിക്കയറിയ താരം.

Advertisements

1981 ജൂലൈ ഏഴിനായിരുന്നു ധോണിയുടെ ജനനം.ഭാര്യയ്ക്കൊപ്പം ലണ്ടനിലാണ് ഇത്തവണ ധോണിയുടെ ആഘോഷം. ആരാധകർ മാറ്റ് കുറയ്ക്കുന്നില്ല. നാൽപ്പത്തിയൊന്ന് അടി ഉയരമുള്ള കട്ടൗട്ടാണ് വിജയവാഡയിലെ ആരാധകർ ഒരുക്കിയത്. സാമൂഹികമാധ്യമങ്ങളിൽ ആശംസകളും വീഡിയോകളും നിറയുന്നു.

Hot Topics

Related Articles