ധ്യാൻ ശ്രീനിവാസന്റെ ചീന ട്രോഫി : അനിൽ ലാൽ സംവിധായകനാകുന്നു : മനോഹരമായ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു: വീഡിയോ കാണാം 

കോട്ടയം : നവാഗതനായ അനിൽ ലാലിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമായ” ചീന ട്രോഫി”യിലെ സഞ്ചാരി എന്ന മനോഹരമായ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. പ്രസിഡൻഷ്യൽ മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിൽ ലാലിന്റെ വരികൾക്ക് സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്ന് ഈണം നൽകിയിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് അറക്കൽ നന്ദകുമാർ, സൂരജ് സന്തോഷ് എന്നിവരാണ്.

Advertisements

 പ്രശസ്ത ഷെഫ് സുരേഷ് പിള്ള ഒരു കഥാപാത്രമായി സിനിമയിലെത്തുന്നു. ധ്യാൻ ശ്രീനിവാസനെ കൂടാതെ  ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കേന്റി സിർഡോ, ജാഫർ ഇടുക്കി, ജോണി ആന്റണി, സുധീഷ്, ഉഷ, കെപിഎസി ലീല, ദേവിക രമേശ്, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. കോമഡി എന്റർടൈനറായ ചിത്രം ഉടൻതന്നെ തീയറ്ററുകളിൽ എത്തും.

Hot Topics

Related Articles