മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ് വിനീത് ശ്രീനിവാസന്‍ സിനിമകള്‍. കേട്ട് പഴകിയ കഥകളാണ് പലപ്പോഴും പറയുന്നതെങ്കില്‍ കൂടി പ്രേക്ഷകരെ കയ്യിലെടുക്കുന്നതില്‍ മിടുക്കനാണ് വിനീത്. ഇത്തവണ വിഷു അവധി സമയത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുമായാണ് വിനീത് എത്തുന്നത്. വിനീത് ശ്രീനിവാസന്‍ സിനിമകളില്‍ പതിവായി കാണുന്ന താരങ്ങളെല്ലാം തന്നെ ഉള്ള സിനിമ എന്നതിനാല്‍ തന്നെ മികച്ച സിനിമ അനുഭവമാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങളില്‍ സിനിമ ചിത്രീകരണ സമയത്തുണ്ടായ രസകരമായ അനുഭവങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സംവിധായകന്‍ കൂടിയായ നടന്‍ ബേസില്‍ ജോസഫിനെ കളിയാക്കുന്നതിനെ പറ്റിയാണ് ധ്യാന്‍ മനസ്സ് തുറന്നത്. ഇതിന് വായടപ്പിക്കുന്ന മറുപടിയും അഭിമുഖത്തിനിടെ ബേസിലും നല്‍കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധ്യാന്‍ പറയുന്നതിങ്ങനെ നിലവില്‍ ഹിന്ദിയില്‍ ചെയ്യുന്ന ഒരു സിനിമയുടെ തിരക്കുകളിലാണ് ബേസിലുള്ളത്. ഷൈന്‍ ചെയ്യല്‍ ഓവറായപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു. നീ ഏത് ഭാഷയിലാണ് സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്നത്. കാരണം ബേസിലിന് ഹിന്ദിയും ഇംഗ്ലീഷും അറിയത്തില്ല. അവനപ്പോള്‍ ചാറ്റ് എടുത്തു കാണിച്ചു. അപ്പോള്‍ എനിക്കൊന്നും പറയാനില്ലാതെയാകും. നിന്റെ പടം പൊട്ടിപോകുമെടാ എന്ന് ഞാന്‍ പറഞ്ഞു. ഉടന്‍ തന്നെ ബേസില്‍ അതിന് മറുപടി പറഞ്ഞത് ആഴ്ച തോറും പടം ഇറക്കി പൊട്ടിക്കുന്ന നീ അത് പറയരുതെന്നാണ്.