കൊച്ചി: ഒരു പ്രസ്താവന വെച്ച് തന്നെ വിലയിരുത്തരുതെന്ന് എൻ.എസ് മാധവനോട് നടൻ ധ്യാൻ ശ്രീനിവാസൻ. ഇന്ന് താൻ അങ്ങനെയല്ല. കാലത്താൽ മായ്ക്കപ്പെടുന്നതാണ് കുറ്റകൃത്യങ്ങളെന്ന് കരുതുന്നുണ്ടെങ്കിൽ ധ്യാനിന് തെറ്റിയെന്ന് എൻ.എസ് മാധവൻ പറഞ്ഞത് അംഗീകരിക്കുന്നുവെന്നും, താൻ പണ്ട് ചെയ്ത തെറ്റുകൾ തെറ്റായിത്തന്നെ മനസിലാക്കുന്നുവെന്നും നടൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് ഇവിടെ വലിയ ആരോപണങ്ങൾ വന്നപ്പോഴൊന്നും എൻ.എസ് മാധവൻ പ്രതികരിക്കാതിരുന്നതെന്നും ധ്യാൻ ചോദിച്ചു. ‘ദ ക്യു’ ഓൺ ചാറ്റിലായിരുന്നു ധ്യാനിന്റെ പ്രതികരണം.
ഇവിടെ വന്ന വലിയ ആരോപണങ്ങൾക്ക് എന്താണ് സംഭവിച്ചത്, എന്ത് നടപടിയാണ് അതിലുണ്ടായതെന്നാണ് സാർ അന്വേഷിക്കേണ്ടത്. അവർക്കെല്ലാം മിനിമം ഒരു കൗൺസിലിംഗ് എങ്കിലും കൊടുത്തോ. വിനായകന് എതിരെ ഒരു സ്ത്രീ പരാതി കൊടുത്തിരുന്നു. പിന്നീട് അത് തന്നെയല്ലേ അയാൾ പ്രസ് മീറ്റിൽ ആവർത്തിച്ചത്, അതിന് പിന്നീട് മാപ്പും പറഞ്ഞു, ഇവർക്ക് സ്വഭാവത്തിൽ എന്ത് മാറ്റമാണ് സംഭവിച്ചതെന്നും ധ്യാൻ പറഞ്ഞു. ഇവിടെ ആരോപണങ്ങൾ വരുന്നത് മുഴുവനും അൻപത് വയസിന് മുകളിലുള്ളവർക്കാണെന്നും ചെറുപ്പക്കാർക്ക് എതിരെ അത്തരം ആരോപണങ്ങളില്ലെന്നും ധ്യാൻ പറഞ്ഞു. ഏറ്റവും കൂടുതൽ വായ് നോക്കുന്നത് കിളവന്മാരാണ്,അവരുടെ ആയ കാലത്തും ഇത് തന്നെയായിരിക്കും അവർ ചെയ്യുന്നത്. ന്യൂ ജനറേഷന് മീടൂവിനെക്കുറിച്ച് പേടിയുണ്ട്. നല്ല സൗഹൃദങ്ങളുണ്ട്, ബോധമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ കുഴപ്പക്കാർ പഴയ ജനറേഷനാണെന്നും ധ്യാൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തനിക്കെതിരെ ഇരയാക്കപ്പെട്ടവർ പ്രതികരിക്കാൻ മുന്നോട്ട് വരണമെന്ന എൻ.എസ് മാധവന്റെ പ്രസ്താവനയിൽ ആരും വരില്ലെന്നും, താൻ പണ്ട് അപമാനിച്ചവരോടെല്ലാം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അവരെല്ലാം തന്റെ നല്ല സുഹൃത്തുക്കളാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു.