കൊച്ചി : അച്ഛനും ഏട്ടനും പിന്നാലെ സിനിമയിലേക്ക് കടന്നുവന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്. വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം പ്രവേശിച്ചത്. പിന്നീട് സംവിധാനരംഗത്തേക്കും ധ്യാന്‍ കടന്നു. ഈ അടുത്ത് നിരവധി സിനിമകളില്‍ ധ്യാന്‍ ശ്രീനിവാസന് അഭിനയിച്ചു. ഇതിനിടെ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖങ്ങളും വൈറല്‍ ആയിരുന്നു. എന്നാലിനി കുറച്ചുനാളത്തേക്ക് താന്‍ അഭിമുഖങ്ങള്‍ നല്‍കുന്നില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ധ്യാന്‍.
സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ ഓരോ പഴയ കഥകളൊക്കെ പറയുന്നു, അപ്പോള്‍ കുറച്ചുപേര്‍ക്ക് ഇന്റര്‍വ്യൂ ഇഷ്ടപ്പെടും. കഴിഞ്ഞദിവസം അച്ഛന് ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ ഇരിപ്പുണ്ട്. ഇനി കുറച്ചു ദിവസം വീട്ടില്‍ നല്ലകുട്ടിയായി ഒതുങ്ങിക്കൂടാം എന്ന് വിചാരിച്ചു. ഇനി കുറച്ചു ദിവസത്തേക്ക് എന്റെ ഇന്റര്‍വ്യൂ ഒന്നും ഉണ്ടാവില്ല, ഈ അടുത്ത് ഇനി സിനിമയൊന്നും റിലീസ് ആവാനില്ല. ലൈവില്‍ എത്തിയാണ് താരം ഇത് പറഞ്ഞത്.
ഇന്റര്‍വ്യൂകളില്‍ അച്ഛന്റെ എന്റെ ഏട്ടന്റെ കാര്യങ്ങളൊക്കെ ആണ് പറയാര്ന്. എന്നാല്‍ കുടുംബക്കാര്‍ക്ക് അവരെ മൊത്തം നാറ്റിക്കുമോ എന്നൊരു പേടി ഉണ്ട് . ഞാന്‍ ഓള്‍റെഡി ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താണ് ധ്യാന്‍ പറഞ്ഞു. അതേസമയം തന്റെ ജീവിതം സിനിമയാകുന്നതിനെക്കുറിച്ചും ധ്യാന്‍ സംസാരിച്ചു. തന്റെ 17 മുതല്‍ 27 വയസ്സുവരെ ഉള്ള ജീവിതം സിനിമയാകും. രണ്ടു വര്‍ഷത്തിനുള്ളില്‍ സിനിമ പ്രേക്ഷകരിലെത്തുമെന്നും നടന് കൂട്ടിച്ചേര്‍ത്തു.
ഞാൻ ഫാമിലി ഗ്രൂപ്പിൽ നിന്ന് പുറത്തായി ! കുടുംബക്കാര്‍ക്ക് അവരെ മൊത്തം നാറ്റിക്കുമോ എന്നൊരു പേടി ഉണ്ട് : ലൈവിലെത്തി തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ
Advertisements