ഡയമണ്ട് ജൂബിലി ആഘോഷം ; ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പുമായി കാരിത്താസ് ആശുപത്രി

കോട്ടയം :
ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരിത്താസ് ആശുപത്രി ബ്ലഡ് ഡോണേഴ്സ്  മൊബൈൽ ആപ്പ്  പുറത്തിറക്കി. ചടങ്ങ്  പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ   താരം  രമേശ് പിഷാരടി   ഉദ്‌ഘാടനം ചെയ്തു  . അഭിവന്ദ്യ പിതാവ് മാർ .ജോസഫ്  പണ്ടാരശേരിൽ ചടങ്ങിൽ  അദ്യക്ഷത വഹിച്ചു  .

Advertisements

കേരളത്തിലെ  മുഴുവൻ  ജനങ്ങൾക്കായി നിർമ്മിച്ചെടുത്തതാണ് ഈ ബ്ലഡ് ഡോണേഴ്സ്  മൊബൈൽ ആപ്പ്. പൊതുസമൂഹത്തിന്  വേണ്ട  കാര്യങ്ങൾ  നടപ്പിൽ വരുത്താനാണ്  കാരിത്താസ്  ആശുപത്രി   ഈ  അറുപതാം  വാർഷിക  ആഘോഷങ്ങളിലൂടെ  ശ്രമിക്കുന്നതെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാനും കാരിത്താസ് ആശുപത്രി   ചെയർമാനുമായ  അഭിവന്ദ്യ പിതാവ് മാർ ജോസഫ്  പണ്ടാരശേരിൽ അഭിപ്രായപ്പെട്ടു .  മൊബൈൽ ആപ്പു കൊണ്ട്  കോട്ടയത്തിന്  മാത്രമല്ല  കേരളത്തിലെ  മുഴുവൻ ജനങ്ങൾക്കും പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ കാരിത്താസ്  ആശുപത്രി  ഡയറക്ടർ  റവ .ഡോ  ബിനു കുന്നത്ത് ,ഹൈഫെനാക് ഐ  ടി  ആൻഡ് മീഡിയ സർവീസസ്  സിഇ ഒ  മോഹൻ  തോമസ് , കാരിത്താസ്  ആശുപത്രി  അസി :ഡയറക്ടർ  ഫാ  ജിനു  കാവിൽ ,എന്നിവർ  പങ്കെടുത്തു .

ഒറ്റക്കാട്ടിൽ ചാരിറ്റബിൾ ട്രസ്റ്റാണ് കാരിത്താസ്  ആശുപത്രിക്ക്  വേണ്ടി മൊബൈൽ ആപ്പ് നിർമ്മിച്ച് നൽകിയത് .

Hot Topics

Related Articles