ദിലീപ് കുറ്റക്കാരനല്ല എന്നല്ല പറഞ്ഞത് ; സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത് ; വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഇന്ദ്രൻസ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ഇന്ദ്രൻസ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കായിരുന്നു ഇടയാക്കിയത്. ഡബ്ല്യൂ സി സി ഇല്ലായിരുന്നെങ്കിൽ ആക്രമിക്കപ്പെട്ട നടിയെ കൂടുതൽ ആളുകൾ പിന്തുണച്ചേനെയെന്നാണ് ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് അഭിപ്രായപ്പെട്ടത്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തിപരമായി താൻ കരുതുന്നില്ല.

Advertisements

ആക്രമിക്കപ്പെട്ട നടി സ്വന്തം മകളെ പോലെയാണ്. അവൾക്ക് സംഭവിച്ച കാര്യങ്ങൾ കേട്ടി വളരെ അധികം വിഷമം തോന്നി. എന്നാൽ സത്യം എന്താണെന്ന് അറിയാതെ ഒരാളെ വിധിക്കാൻ കഴിയില്ലെന്നുമായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് വലിയൊരു വിഭാഗം ആളുകൾ രംഗത്ത് വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ തന്റെ പ്രസ്താവനകളിൽ വിശദീകരണവുമായി വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഇന്ദ്രൻസ്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ദ്രൻസിന്രെ വിശദീകരണം. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നതെന്നാണ് ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിക്കുന്നത്.

Hot Topics

Related Articles