കൊച്ചി: നടിയ്ക്കെതിരായ ബലാത്സംഗക്വട്ടേഷൻ നൽകിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. കസ്റ്റഡിയിൽ ആവശ്യം ഉണ്ടോയെന്നതാണ് ചോദ്യമെന്നും, ദിലീപിനെതിരെ എന്ത് തെളിവുണ്ടെന്ന് നോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മൊഴി നൽകാനെത്തുന്ന സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ ആളുകൾ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണത്തിന് ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണിയുണ്ട്. വിചാരണ കോടതിയിൽ പോകാൻ പോലും ഭയമാണ്. സംരക്ഷിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണ ഉദ്യോഗസ്ഥന് എതിരെ പറഞ്ഞത് ‘ശാപവാക്കുകൾ’, ശപിക്കുന്നത് ക്രിമിനൽ കുറ്റം ആവുന്നതെങ്ങനെ എന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപ്.
കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് ശ്രമം. ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണ്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്.
പറഞ്ഞു പഠിപ്പിച്ച രീതിയിലുള്ളതാണെന്നും ദിലീപിന്റെ അഭിഭാഷകൻ , പൊലീസ് ഉദ്യോഗസ്ഥർക്ക് ദിലീപിനോടുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്ന് അഭിഭാഷകൻ രാമൻപിള്ള അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് ശേഷമാണ് വധശ്രമ ഗൂഢാലോചനയ്ക്ക് പുതിയ കേസെടുത്തത്.
കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ വീഡിയോ കണ്ടപ്പോൾ അവർ അനുഭവിക്കുമെന്ന് ശാപവാക്കുകൾ പറയുകയാണ് ദിലീപ് ചെയ്തത്. ശപിക്കുന്നത് ക്രിമിനൽ കുറ്റമാകുന്നതെങ്ങനെയെന്നും ദിലീപ് ചോദിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുധ്യമുണ്ട്. മൊഴിയിൽ പറഞ്ഞ പല കാര്യങ്ങളും എഫ്ഐആറിലില്ല.
ബാലചന്ദ്രകുമാർ എന്തുകൊണ്ട് നാലര വർഷം മിണ്ടാതിരുന്നു. പൊതുജനമധ്യത്തിൻ ദിലീപിനെതിരെ ജനരോഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള ശ്രമമാണ് നടക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസെന്നും പ്രതിഭാഗം അഭിഭാഷൻ വാദിച്ചു.