ദിലീപ്- ധ്യാൻ കമ്പോയിൽ പുതിയ ചിത്രം; ടൈറ്റിൽ റിലീസ് ചെയ്തു; നിർമ്മാണം ലിസ്റ്റിന്‍ സ്റ്റീഫൻ 

ദിലീപിന്റെ സിനിമാ കരിയറിലെ 150മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. പ്രിൻസ് ആന്റ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫന്‍ ആണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. 

Advertisements

മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഇവരുടെ 30-ാം നിര്‍മ്മാണ സംരംഭം കൂടിയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണിത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ഫാമിലി എന്റർടെയ്‍‌നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്. ഛായാഗ്രഹണം രൺദിവെ. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി, ജോസ് കുട്ടി എന്നീ പ്രമുഖ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. 

ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ആളാണ് ബിന്റോ സ്റ്റീഫന്‍. ധ്യാന്‍ ശ്രീനിവാസനും ദിലീപും ഒന്നിക്കുമ്പോള്‍ മികച്ചൊരു എന്‍റര്‍ടെയ്ന്‍മെന്‍റ് സിനിമ ലഭിക്കുമെന്നാണ് വിലയിരുത്തലരുകള്‍.

എഡിറ്റർ സാഗർ ദാസ്, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, ആർട്ട് അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, വിതരണം മാജിക് ഫ്രെയിംസ്. എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

Hot Topics

Related Articles