ദില്ലിയിലെ വായു മലിനീകരണം; 10, 12 ക്ലാസ്സുകള്‍ പൂർണമായി ഓണ്‍ലൈനാക്കി സർക്കാർ

ദില്ലി: ദില്ലിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍ തുടരുന്നു. മലിനീകരണ തോത് കൂടിയതും സുപ്രിംകോടതിയില്‍ നിന്നുണ്ടായ വിമർശനവും കണക്കിലെടുത്ത് 10, 12 ക്ലാസ്സുകള്‍ ഉള്‍പ്പെടെ പൂർണമായി ഓണ്‍ലൈനാക്കി. ദില്ലി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി. ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളും സമാന തീരുമാനമെടുത്തു. ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് സ്കൂളുകള്‍ അടച്ച്‌ പഠനം ഓണ്‍ലൈനിലേക്ക് മാറിയത്.

Advertisements

ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലാണ്. കാഴ്ചാപരിധി 200 മീറ്ററില്‍ താഴെയായി കുറഞ്ഞു. മലിനീകരണം കൂടിയ സാഹചര്യത്തില്‍ ഇന്നലെ മുതല്‍ ദില്ലിയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 4 നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് സുപ്രിംകോടതി ഇന്നലെ ആരാഞ്ഞു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ പിൻവലിക്കരുതെന്ന് താക്കീത് നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ ഹർജിക്കാരൻ 10, 12 ക്ലാസ്സുകള്‍ ഓണ്‍ലൈനാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. 10, 12 ക്ലാസ് വിദ്യാർത്ഥികളുടെ ശ്വാസകോശം മറ്റ് വിദ്യാർത്ഥികളുടേതില്‍ നിന്ന് വ്യത്യസ്തമല്ല. അതിനാല്‍ ക്ലാസ്സുകള്‍ നിർത്തിവെയ്ക്കാൻ നിർദേശം നല്‍കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. തുടർന്ന് എല്ലാ സ്കൂളുകളിലും 12ാം ക്ലാസ് വരെ പൂർണമായി ഓണ്‍ലൈനാക്കാൻ കോടതി സർക്കാരിന് നിർദേശം നല്‍കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.