ദില്ലി തെരഞ്ഞെടുപ്പ്; പ്രചാരണം ഊർജിതമാക്കി രാഷ്ട്രീയ പാർട്ടികള്‍; ജെ പി നദ്ദ ഇന്ന് മൂന്ന് റാലികളില്‍ പങ്കെടുക്കും

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഊർജിതമാക്കി രാഷ്ട്രീയ പാർട്ടികള്‍. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് മൂന്ന് റാലികളില്‍ പങ്കെടുക്കും. വരും ദിവസങ്ങളില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ദില്ലിയില്‍ ബിജെപി നടത്തും. എഎപി സ്ഥാനാർഥികള്‍ക്കായി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിവിധ റാലികളില്‍ ഇന്ന് പങ്കെടുക്കും. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കാളിയാകും.

Advertisements

അതേസമയം, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനാണ് മുൻഗണന നല്‍കുന്നതെന്ന് പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. ഗർഭിണികള്‍ക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നല്‍കുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021ല്‍ സ്ത്രീകള്‍ക്ക് 1,000 രൂപ നല്‍കുമെന്ന് എഎപി വാഗ്ദാനം ചെയ്തെങ്കിലും പഞ്ചാബിലോ ദില്ലിയിലോ പാലിച്ചിട്ടില്ലെന്ന് നദ്ദ ആരോപിച്ചു. എല്‍പിജി സിലിണ്ടറുകള്‍ക്ക് സർക്കാർ 500 രൂപ സബ്‌സിഡി നല്‍കുമെന്നും ദീപാവലിക്കും ഹോളിക്കും ദില്ലിയിലെ ജനങ്ങള്‍ക്ക് രണ്ട് സൗജന്യ സിലിണ്ടറുകള്‍ നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. ദില്ലിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തിന്‍റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് നദ്ദ ഉറപ്പുനല്‍കി. എഎപി സർക്കാർ ഈ കേന്ദ്ര പദ്ധതിയെ എതിർത്തിരുന്നു. മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതോടെ പ്രായമായവർക്ക് നല്‍കുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയർത്തുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.