ദില്ലി: ആർ എം എല്‍ ആശുപ്രതിയില്‍ നിന്നു പിരിച്ചുവിട്ട നഴ്സുമാരെ തിരികെ നിയമിക്കാൻ ഉത്തരവ്. എട്ട് മലയാളികള്‍ ഉള്‍പ്പെടെ 42 നഴ്സുമാരെ തിരികെ നിയമിക്കണമെന്നാണ് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥിര നിയമനം നല്‍കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം.
Advertisements
പതിനാല് വർഷം കരാർ ജോലി ചെയ്തവരെയാണ് 2022 ല്‍ ആശുപത്രി പിരിച്ചു വിട്ടത്. കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആർഎംഎല്ലില്‍ ഒഴിവില്ലെങ്കില്‍ സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.