ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകള്‍ ഉള്‍പ്പെടുത്തി; പതഞ്ജലിക്കും ബാബ രാംദേവിനും നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി

ദില്ലി: ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകള്‍ ഉള്‍പ്പെടുത്തിയെന്ന ഹര്‍ജിയില്‍, പതഞ്ജലി ആയുര്‍വേദയ്ക്കും ബാബാ രാംദേവിനും നോട്ടീസ് അയച്ച്‌ ദില്ലി ഹൈക്കോടതി. വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ ടൂത്ത് പൗഡറില്‍ സസ്യേതര ചേരുവകളുണ്ടെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നവംബര്‍ 28ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ദില്ലി ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെജിറ്റേറിയൻ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ടൂത്ത് പേസ്റ്റില്‍ മത്സ്യത്തില്‍ നിന്നുള്ള ചേരുവകളും ഉണ്ടെന്നാണ് ആരോപണം ഉയർന്നത്. ഫുഡ് സേഫ്റ്റി സ്റ്റാൻന്റേഡ് അതോറിറ്റിക്കും പതഞ്ജലിയുടെ ദിവ്യ ഫാർമസിക്കും യോഗാ ഗുരു ബാബാദേവിനുമാണ് ജസ്റ്റിസ് സഞ്ജീവ് നെരുല നോട്ടീസ് നല്‍കിയത്.

Advertisements

പതഞ്ജലിയുടെ ദിവ്യ ദന്ത് മഞ്ജൻ എന്ന ടൂത്ത് പേസ്റ്റ് നിലവില്‍ വില്‍ക്കുന്നത് വെജിറ്റേറിയൻ എന്ന വിഭാഗത്തിലാണ്യ എന്നാല്‍ ഈ ടൂത്ത് പേസ്റ്റില്‍ സമുദ്രാഫെൻ എന്ന വസ്തു ഉപയോഗിക്കുന്നുവെന്നാണ് പരാതി. ഈ വസ്തു മത്സ്യത്തില്‍ നിന്ന് നിർമ്മിക്കുന്നവയാണ്. ഇതിനാല്‍ ഈ ടൂത്ത് പേസ്റ്റിനെ വെജിറ്റേറിയൻ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്‌ട് അനുസരിച്ച്‌ കുറ്റകരമാണെന്നും പരാതി വിശദമാക്കുന്നു. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും കൃത്യമായി പിന്തുടർന്നിരുന്ന പരാതിക്കാരനും കുടുംബത്തിനും കണ്ടെത്തല്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതി വിശദമാക്കുന്നു. സസ്യഹാരിയായ കുടുംബമാണ് യുവാവിന്റേത്. യുട്യൂബ് വീഡിയോയില്‍ ടൂത്ത് പേസ്റ്റില്‍ സമുദ്രാഫെൻ ഉപയോഗിക്കുന്നതായി യോഗാ ഗുരു ബാബാദേവ് സമ്മതിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയുർവേദ, യുനാനി മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരായ നിയമം ഒഴിവാക്കിയ കേന്ദ്ര വിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് കോടതി നടപടിയെന്നതും ശ്രദ്ധേയമാണ്. കൊവിഡ് വാക്സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലിയും യോഗ ഗുരു രാംദേവും അപവാദ പ്രചാരണം നടത്തി എന്ന് ആരോപിച്ച്‌ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ 2022ല്‍ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണനയിലാണുള്ളത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ നല്‍കിയ കേസില്‍ കോടതി മുമ്ബാകെ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതിന് യോഗ ഗുരു രാംദേവ്, അദ്ദേഹത്തിൻ്റെ സഹായി ബാലകൃഷ്ണ, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവർക്കെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ഓഗസ്റ്റ് ആദ്യം സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.