തണുത്ത കാറ്റും നേരിയ തോതിലുള്ള മഞ്ഞും; ദില്ലിയില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി രേഖപ്പെടുത്തിയത് കുറഞ്ഞ താപനില

ദില്ലി: ദില്ലിയില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് കുറഞ്ഞ താപനില. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 6.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. തണുത്ത കാറ്റും നേരിയ തോതിലുള്ള മഞ്ഞും പുലർച്ചെ അനുഭവപെട്ടു.

Advertisements

തിങ്കളാഴ്ച 7.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജനുവരി 28 മുതല്‍ അടുത്ത നാല് ദിവസത്തേക്ക് മൂടിക്കെട്ടിയ മഞ്ഞുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുറഞ്ഞത് 7 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായും അധികൃതർ പറഞ്ഞു.
ദില്ലിയില്‍ ഫെബ്രുവരി 1ന് മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്‌ചയോടെ ദില്ലിയിലെ താപനില 11 ആയി കുറഞ്ഞിരുന്നു. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മൂടല്‍മഞ്ഞുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തർ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ജനുവരി 30 വരെ മൂടല്‍ മഞ്ഞുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷയിലെ ഭുവനേശ്വറില്‍ ചൊവ്വാഴ്ച പുലർച്ചെ ആളുകള്‍ക്ക് കാണാൻ കഴിയാത്ത വിധത്തില്‍ മൂടല്‍മഞ്ഞുണ്ടായി.

Hot Topics

Related Articles