ദില്ലി: സര്‍വകലാശാലയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമായ വംശീയാക്രമണം നടന്നെന്ന് പരാതി. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള നബാം ബർകയും തദം ദേബോമും സുഹൃത്തുക്കളെ വിടാൻ പോകുമ്പോഴാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അക്രമണം നടന്നത്.
പത്തോളം പേരടങ്ങുന്ന സംഘം വടിയും മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സിടി സ്കാന്‍ അടക്കമുള്ള വൈദ്യപരിശോധനകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.