കൊച്ചി : ഒട്ടനവധി ആരാധകരുള്ള യുവ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. വിക്രം, ധ്രുവ് വിക്രം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ‘മഹാന്‍’ എന്ന ചിത്രമാണ് കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒടുവിലായി ഇറങ്ങിയത്. സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍, സനന്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. സന്തോഷ് നാരായണ്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘മഹാന്‍’ വിക്രത്തിന്റെ അറുപതാമത്തെ സിനിമയായിരുന്നു.
ഇപ്പോഴിതാ ചിത്രം മലയാളത്തില്‍ എടുത്താല്‍ ആരൊക്കെയാകും പ്രധാന കഥാപാത്രങ്ങള്‍ എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായാല്‍ നന്നായിരിക്കും എന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളത്തില്‍ നിര്‍മിക്കുന്ന രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംവിധായകന്റെ പ്രതികരണം. കമല്‍ ഹാസനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് രണ്ടു മലയാള ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ‘അറ്റന്‍ഷന്‍ പ്ലീസ്’, ‘രേഖ’ എന്നീ ചിത്രങ്ങളാണ് കാര്‍ത്തിക് നിര്‍മിക്കുന്നത്. രണ്ടുചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ജിതിന്‍ ഐസക് തോമസ് ആണ്.