കോട്ടയം: കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസത്തിൽ 2024-25 ബാച്ചിലേക്ക് ജൂൺ ഏഴുവരെ അപേക്ഷിക്കാം. തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കുന്നതാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകും. ഉയർന്ന പ്രായപരിധി 30 വയസ്. ക്ലാസുകൾ ജൂണിൽ ആരംഭിക്കും. ഫോൺ: 9544958182.