“തൻ്റെ ഭാഗം കഴിഞ്ഞാൽ കാരവനിൽ പോകാതെ ടൊവിനോ ക്രിക്കറ്റും ലുഡോയുമൊക്കെ കളിച്ചിരിക്കും”;  ലൊക്കേഷനിലെ ടൊവിനോ വിശേഷങ്ങൾ പറഞ്ഞ് സംവിധായകൻ

റെ നാള്‍ മലയാള സിനിമാലോകത്ത് സംവിധാന സഹായിയായി പ്രവർത്തിച്ച അനുഭവ സമ്പത്തോടെ തന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭവുമായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുമായി എത്തുകയാണ് ഡാർവിൻ കുര്യാക്കോസ്.

Advertisements

ഈ മാസം 9നാണ് ടൊവിനോ തോമസ് നായകനാകുന്ന സിനിമയുടെ റിലീസ്. ഇപ്പോഴിതാ ലൊക്കേഷനില്‍ ടൊവിനോയും മറ്റ് താരങ്ങളും എങ്ങനെയായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഡാർവിൻ കുര്യാക്കോസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”ആദ്യ സംവിധാന സംരംഭമായിരുന്നുവെങ്കിലും ടെൻഷനില്ലായിരുന്നു. സെറ്റില്‍ എല്ലാവരും ഹാപ്പിയായിരുന്നു. ഷൂട്ടിംഗ് സമയത്ത് ടൊവിനോയുടെ ഭാഗം കഴിഞ്ഞാല്‍ പ്രൊഡ്യൂസറേയും വിളിച്ച്‌ ടൊവി ക്രിക്കറ്റ് കളിക്കാൻ പോകും. ഒപ്പം അസിസ്റ്റന്റ് ഡയറക്ടേഴ്സും ഒപ്പം പോകും. ഇടയ്ക്ക് ഞാനും പോകാറുണ്ട്, പക്ഷേ എപ്പോഴും പറ്റില്ലായിരുന്നു. തൻറെ ഭാഗം ഷൂട്ട് കഴിഞ്ഞാല്‍ കാരവാനിലേക്ക് പോകാതെ ക്രിക്കറ്റും ലുഡൂയോമൊക്കെ കളിച്ചിരിക്കുന്ന ടൊവിനോയും മറ്റ് താരങ്ങളുമൊക്കെ ഞങ്ങളില്‍ ഒരാള്‍തന്നെയായി ഏവരേയും ഹാപ്പിയാക്കി നിർത്തിയിരുന്നു. ലൊക്കേഷൻ അതിനാല്‍ത്തന്നെ ഫണ്‍ ആയിരുന്നു. 75 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ഈ 75 ദിവസവും ടൊവി ഉണ്ടായിരുന്നു. ടൊവി അവതരിപ്പിക്കുന്ന എസ്.ഐ ആനന്ദ് നാരായണനിലൂടെയാണ് ഈ സിനിമ പോകുന്നത്”, ഡാർവിൻ പറഞ്ഞു.

തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറില്‍ ഡോള്‍വിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നൻ പകല്‍ നേരത്ത് മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തില്‍ രണ്ട് പുതുമുഖനായികമാരാണുള്ളത്.

സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വല്‍ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.

Hot Topics

Related Articles