തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച കന്നി ചിത്രം ‘നിഷിദ്ധോ’ 13-ാമത് ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍.
താര രാമാനുജന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മാര്‍ച്ച് 3 മുതല്‍ 10 വരെ നടക്കുന്ന ചലച്ചിത്രമേളയിലെ ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. കെഎസ്എഫ് ഡിസിയുടെ ‘ഫിലിംസ് ഡയറക്ടഡ് ബൈ വിമെന്‍’ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന രണ്ട് സിനിമകളില്‍ ഒന്നാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ പട്ടണത്തിലേക്ക് കുടിയേറിയ രണ്ട് പേരുടെ ജീവിതമാണ് നിഷിദ്ധോ പ്രമേയമാക്കുന്നത്. കനി കുസൃതിയും തന്മയ് ധനാനിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫിലിംസ് ഡയറക്ടഡ് ബൈ വിമെന്‍ പദ്ധതിക്ക് കീഴില്‍ വനിതാ സംവിധായകര്‍ക്ക് പ്രതിവര്‍ഷം രണ്ട് സിനിമകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ബജറ്റ് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംവിധായകര്‍ക്കായുള്ള പദ്ധതിയില്‍ കെഎസ്എഫ് ഡിസി രണ്ട് സിനിമകള്‍ നിര്‍മ്മിക്കും. ഇതില്‍ ലിംഗഭേദമില്ലാതെ സംവിധായകര്‍ക്ക് അപേക്ഷിക്കാം.
ചലച്ചിത്രരംഗത്ത് നവീനമായ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം വ്യത്യസ്ത പദ്ധതികള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കേരളമായിരിക്കുമെന്ന് നിഷിദ്ധോയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായുള്ള പദ്ധതി. തങ്ങളുടെ ആശയങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള ക്രിയാത്മക ഇടം ഇത് സ്ത്രികള്‍ക്ക് നല്‍കും. പാര്‍ശ്വവത്കൃത വിഭാഗത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായുള്ള പദ്ധതി കലാകാരന്മാരുടെ മുഖ്യധാരാ പങ്കാളിത്തം ഉറപ്പാക്കും. ഈ പദ്ധതികള്‍ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ വ്യത്യസ്ത കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും പ്രതിഫലിപ്പിക്കുന്നതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎസ്എഫ് ഡിസി വര്‍ഷത്തില്‍ ആകെ നാല് സിനിമകള്‍ നിര്‍മ്മിക്കുമെന്നും ഇതില്‍ രണ്ടെണ്ണം വനിതകളും രണ്ടെണ്ണം എസ് സി, എസ് ടി വിഭാഗത്തിലുള്ളവരും സംവിധാനം ചെയ്യുമെന്ന് കെഎസ്എഫ് ഡിസി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ ഷാജി എന്‍. കരുണ്‍ പറഞ്ഞു. വനിതാ സംവിധായകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരാനും അവരുടെ വിസ്മയിപ്പിക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവരാനും ഈ പദ്ധതി വഴിയൊരുക്കും. അതുല്യമായ ദൃശ്യഭാഷയും ആഖ്യാന വൈദഗ്ധ്യവുമുള്ള ചലച്ചിത്രപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനാണ് കെഎസ്എഫ് ഡിസി നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 18 മുതല്‍ 25 വരെ നടക്കുന്ന 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്കും കൊല്‍ക്കൊത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും നിഷിദ്ധോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മനേഷ് മാധവന് ഛായാഗ്രഹണവും അന്‍സാര്‍ ചേന്നാട്ട് എഡിറ്റിംഗും ദേബോജ്യോതി മിശ്ര സംഗീതവും നിര്‍വ്വഹിക്കുന്നു.
1975ല്‍ സ്ഥാപിതമായ കെഎസ്എഫ് ഡിസി ഇന്ത്യയിലെ ചലച്ചിത്ര വികസനത്തിനുള്ള ആദ്യത്തെ പൊതുമേഖലാ കോര്‍പ്പറേഷനാണ്.