തിരുവനന്തപുരം: നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമാ സെറ്റിലെത്തിയ നാട്ടുകാരെ തല്ലിയെന്ന് ആരോപണം. ടൊവിനൊ നായകനാകുന്ന ചിത്രം ‘തല്ലുമാല’യുടെ ലൊക്കേഷനിലാണ് സംഘര്‍ഷം. പരുക്കേറ്റ ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കളമശ്ശേരിയിലെ ലൊക്കേഷനിലാണ് സംഭവം. എച്ച് എം ടി കോളനിയിലാണ് സിനിമയ്ക്കായി സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലി രാത്രി നാട്ടുകാരും സിനിമാക്കാരും തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമയുടെ പ്രവര്‍ത്തകരുടെ വാദം. ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഖാലിദ് റഹ്‌മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്. ഛായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വഹിക്കുന്നു.