അതിരമ്പുഴ : സുഭിക്ഷ കേരളം 2021-22 പദ്ധതിയുടെ ഭാഗമായി ജീവനോപാതി നഷ്ടപെട്ട പട്ടികജാതി വനിതകൾക്കുള്ള കറവപ്പശുക്കളെ അതിരമ്പുഴയിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ തല വിതരണോദ്ഘാടനം അതിരമ്പുഴയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എൻ. ജയദേവൻ, അതിരമ്പുഴ വെറ്റിനറി സർജൻ സുജ ജോൺ, ഗ്രാമ പഞ്ചായത്തംഗം ജോജോ ആട്ടയിൽ എന്നിവർ നേതൃത്വം നൽകി.
Advertisements