“അച്ഛനെ കുറിച്ച് പറയാനുള്ള ശരിയായ സമയം; എൻ്റെ അച്ഛനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? കമന്റ് ചെയ്യൂ”;  പിറന്നാൾ ദിനത്തിൽ ദിയ

ലയാളികൾക്ക് ഏറെ സുപരിചിതരായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും അടങ്ങുന്നതാണ് കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ ചുവടുപിടിച്ച് അഹാന അഭിനയ രം​ഗത്ത് എത്തിയപ്പോൾ മറ്റ് മൂന്ന് പേരും അവരുവരുടെ മേഖലകളിൽ കഴിവ് തെളിയിക്കുന്നവരാണ്. കൃഷ്ണ കുമാറിന് പോയിട്ട് മറ്റെല്ലാവർക്കും യുട്യൂബ് ചാനലുമുണ്ട്. നിലവിൽ തങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് നടൻ.

Advertisements

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിയ കൃഷ്ണയ്ക്കും കൃഷ്ണ കുമാറിനുമെതിരായി തട്ടികൊണ്ട് പോകൽ അടക്കമുള്ള പരാതികൾ ഉയർന്നിരുന്നു. ​ദിയയുടെ ആഭരണ ഷോപ്പിലെ ജീവനക്കാരാണ് പരാതി നൽകിയത്. കടയിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കാണിച്ച് ദിയ പൊലീസിൽ പരാതി നൽകിയിരിക്കുന്നു. ഇതിന് പിന്നാലെ ആയിരുന്നു കേസിന് ആസ്പദമായ പരാതി വരുന്നതും. ഈ പ്രശ്നങ്ങൾക്കിടെയാണ് കൃഷ്ണ കുമാറിന്റെ പിറന്നാൾ വന്നിരിക്കുന്നത്. അച്ഛന് പിറന്നാൾ ആശംസ പങ്കുവച്ച് ദിയ കുറിച്ച വാക്കുകളും അതിന് മലയാളികൾ നൽകിയ മറുപടിയും ഇപ്പോൾ ശ്രദ്ധനേടുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“സന്തോഷകരമായ ജന്മദിനം അച്ഛ.. വലിയ അടിക്കുറിപ്പുകൾ എഴുതുന്നതിന് പകരം.. ഞാൻ അത് എൻ്റെ പ്രിയപ്പെട്ട ഫോളോവേഴ്സിന് വിട്ടു കൊടുക്കുകയാണ്. എൻ്റെ അച്ഛനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? കമന്റ് ചെയ്യൂ! അദ്ദേഹത്തെ കുറിച്ച് പറയാനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു”, എന്നാണ് ദിയ കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധിപേർ രം​ഗത്ത് എത്തി.

ഈ ദിവസങ്ങളിൽ താൻ ഹീറോ ആണെന്ന് കൃഷ്ണ കുമാര്‍ തെളിയിച്ചു കഴിഞ്ഞു. F.A.T.H.E.R. – Forgiving, Appreciative, Tenderhearted, Helpful, Energetic, and Reliable”, എന്നാണ് ഒരാൾ പിറന്നാൾ ആശംസകൾക്ക് ഒപ്പം കുറിച്ചത്. “ഒരു കുടുംബനാഥൻ എന്ന നിലയിലുള്ള നിങ്ങളുടെ അർപ്പണബോധം അഭിനന്ദനാർഹമാണ്. നാല് മിടുക്കരായ പെൺകുട്ടികൾ, ‘ചുണക്കുട്ടികൾ’ നിങ്ങളുടെ കുടുംബത്തിലുണ്ട്. നിങ്ങൾ അവരെ വളർത്തിയെടുത്ത ശക്തമായ ഐക്യത്തിൻ്റെ വ്യക്തമായ പ്രതിഫലനം കാണാനായി”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ‘അച്ഛൻ’ എന്നതിൻ്റെ ശരിയായ അർത്ഥം എന്താണെന്ന് കൃഷ്ണ കുമാർ കാണിച്ചു തന്നുവെന്നും ഇവർ കുറിക്കുന്നുണ്ട്.

Hot Topics

Related Articles