തിരുവനന്തപുരം : നടന് കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക തട്ടിപ്പും അതിനെതിരെ താരവും കുടുംബവും നടത്തിയ പ്രതികരണങ്ങളുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.ഇപ്പോഴിതാ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയും കുറ്റാരോപിതയുമായ യുവതിക്ക് ദിയ നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ദിയയുടെ ഭര്‍ത്താവ് അശ്വിന് ഗണേഷിനെ അവഹേളിക്കാന്‍ ശ്രമിച്ച യുവതിക്ക് ദിയ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ദിയയുടെ ഭര്‍ത്താവ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഇതിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയ്ക്ക് താെഴയാണ് ദിയ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക്’ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. ഇതിന് പിന്നാലെ മറുപടിയുമായി ദിയ എത്തുകയായിരുന്നു.’രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ് പാക്ക് ചെയ്തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കും. പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്’ എന്നാണ് വീഡിയോയില്‍ യുവതി പറയുന്നത്. ഇതിന് ‘വീട്ടില്‍ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവന് തിന്നാറില്ല’ എന്നായിരുന്നു ദിയയുടെ മറുപടി.
ദിയയുടെ മറുപടി ഇതിനോടകം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ദിയയ്ക്ക് പിന്തുണയുമായി മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. ‘ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് നടി സ്വാസിക കമന്റ് ചെയ്തിരിക്കുന്നു.