കൊച്ചിയിൽ ഡിജെ അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം; നഷ്ടപ്പെട്ടത് 30 ഫോണുകൾ

കൊച്ചി: കൊച്ചിയെ ആവേശ കൊടുമുടിയേറ്റിയ ഡിജെ അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം. 30 മൊബൈലില്‍ ഫോണുകള്‍ മോഷണം പോയെന്ന് പൊലീസിന് പരാതി ലഭിച്ചു. ഇന്നലെ രാത്രി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു ഡിജെ ഷോ.

Advertisements

മുളവുകാട് പൊലീസ് അന്വേഷണം തുടങ്ങി. ഇവിടെ നിന്നും ചില ലഹരിമരുന്നുകള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു. ബോള്‍ഗാട്ടി പാലസിലെ തുറന്ന ഗ്രൗണ്ടില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഷോയ്ക്കിടെയാണ് സംഭവമുണ്ടായത്. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അലൻ വാക്കറിനെ ഇന്നലെ നെഞ്ചേറ്റുകയായിരുന്നു കൊച്ചി. കൊച്ചിയില്‍ നിന്നും പൂനെയിലേക്കാണ് ഇനി വാക്കർ വേള്‍ഡിന്റെ പര്യടനം. ഒക്ടോബർ അവസാനം ഹൈദരാബാദിലെ സംഗീത നിശയോടെ താരം ഇന്ത്യയോട് വിടപറയും.

Hot Topics

Related Articles