ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരെ ടീം ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകുമ്പോൾ ശ്രദ്ധാകേന്ദ്രം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണെങ്കിലും മലയാളികളുടെ നോട്ടം മുഴുവന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ് സ്ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഗംഭീര ഫോമോടെയാണ് മത്സരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്. ആദ്യ ടി20യ്ക്ക് മുൻപ് ഡികെയ്ക്കൊപ്പമുള്ള ചിത്രം സഞ്ജു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇത് ഏറ്റെടുത്തിരിക്കുകയാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍.
‘ഡികെ ചേട്ടാ’ എന്ന വിളിയോടെ ദിനേശ് കാര്‍ത്തിക്കിനെ ടാഗ് ചെയ്താണ് സഞ്ജു സാംസണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അയര്‍ലന്‍ഡിനെതിരെ കരുതലോടെ ബാറ്റ് ചെയ്യണമെന്നും അടിച്ചുതകര്‍ക്കണമെന്നും സഞ്ജുവിനോട് ചിത്രത്തിന് താഴെ ആരാധകര്‍ നിര്‍ദേശിക്കുന്നുണ്ട്. ‘അണ്ണന്‍ ഡികെ, തമ്പി സഞ്ജു’ എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. ഐപിഎല്ലിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും മിന്നും ഫോമിലായിരുന്ന ഫിനിഷര്‍ ഡികെ നമ്മുടെ മുത്താണ് എന്ന് കമന്‍റ് ചെയ്ത ആരാധകരുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ സഞ്ജുവിന് ടീമിൽ ഇടം ലഭിക്കാതെ ഇരുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ അയർലൻഡിനെതിരെ സഞ്ജുവിന് കളിക്കാനാകും എന്ന പ്രതീക്ഷയിലാണ് മലയാളി ആരാധക ലോകം. ക്രിക്കറ്റ് പ്രേമികൾ മത്സരത്തെ ഉറ്റ് നോക്കുമ്പോൾ നവമാധ്യമത്തിൽ ശ്രദ്ധേയമായി ആരാധകർക്ക് പ്രതീക്ഷ നൽകുകയാണ് മലയാളിയുടെ പ്രിയ താരം