പത്തനാപുരം ∙ സ്വകാര്യ ദന്ത ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ നടന്ന ക്രൂര മർദ്ദനത്തിൽ പ്രതിയായ മൊഹമ്മദ് സൽദാൻ (24), സ്വദേശിയെ, 14 ദിവസത്തേക്ക് ജുഡീഷ്യൽ റിമാൻഡിൽ അയച്ചു. മുമ്പ് ലഭിച്ച ഇന്റിം ബെയിൽ റദ്ദാക്കാൻ കോടതി തീരുമാനിച്ചതിന് പിന്നിൽ പ്രൈവറ്റ് ഡെന്റൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഓർത്തോടൊന്റിക് സൊസൈറ്റി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവർ നടത്തിയ ശക്തമായ ഇടപെടലാണ് നിർണായകമായത്.
സംഭവം ജൂലൈ 26-ന് വൈകിട്ട് 6.30ന് ആയിരുന്നു. ആശുപത്രി പൂട്ടാൻ നേരം ആശുപത്രയിലേക്കു തള്ളി കയറിയ പ്രതി ഡോക്ടർ ഉടെ വായിൽ തുണി തള്ളി കയറ്റി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ ഡോക്ടർക്ക് പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനാപുരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് IPC 329(3), 126(2), 74 വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിക്ക് ആദ്യം ഇന്റിം ബെയിൽ അനുവദിക്കപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.
സംഭവം പുറത്തായതോടെ ഡെന്റൽ അസോസിയേഷനുകൾ ആക്രമണം ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കെതിരായ ഗുരുതരമായ വെല്ലുവിളിയാണെന്ന് കണക്കാക്കി രംഗത്തുവന്നു. സംഘടനയുടെ പരാതിയുടെയും, ജനശ്രദ്ധയുടെയും പശ്ചാത്തലത്തിൽ കേസ് കുടുതൽ ഗൗരവമാകുകയും ചെയ്തു.
അസോസിയേഷനുകൾ നൽകിയ നിയമസഹായം, മാധ്യമ ഇടപെടലുകൾ, പൊതുപ്രതിഷേധം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജുഡീഷ്യൽ റിമാൻഡ് ലഭിച്ചത്.
സംഭവത്തിൽ വിശദമായ പൊലീസ് അന്വേഷണം തുടരുകയാണ്. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ അതാത് മന്ത്രിതല ഇടപെടലുകളും ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.