കോട്ടയം : കുമരകം സാമൂ ഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ലാൽ ആന്റണി (44) അന്തരിച്ചു. ഏറ്റവും കൂടുതൽ വർഷം മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചത് പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിട്ടാണ്. 2012 ൽ അദ്ദേഹം പനച്ചിക്കാട്ട് ചുമതലയേറ്റു. 2013 മുതൽ 2015 വരെ നാഷണൽ ഹെൽത്ത് മിഷന്റെ കോട്ടയം ജില്ലാ പ്രോഗ്രാം മാനേജരായിരുന്നു . പിന്നീട് വീണ്ടും പനച്ചിക്കാട്ട് ചുമതലയേറ്റ് 2022 വരെ ജോലി തുടരുകയും ചെയ്തു.
ഇതിനിടയിൽ അദ്ദേഹത്തിന് കരൾ സംബന്ധമായ രോഗം ബാധിക്കുകയും 2019 ൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു. 7 വർഷം പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ വിവിധ ഭരണ സമിതികളോടൊപ്പം നിന്ന് സ്തുത്യർഹമായ സേവനം കാഴ്ചവച്ച ഒരു ജനകീയ ഡോക്ടറെയാണ് നഷ്ടമായിരിക്കുന്നതെന്ന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു അനുസ്മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജനറൽ ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. ശ്രീജയാണ് ഭാര്യ. 10 വയസ്സുള്ള ഒരു മകളുണ്ട്. മൃതദേഹം 2023 മെയ് 19 വെള്ളിയാഴ്ച രാവിലെ10 മണിയ്ക്ക് കുടമാളൂരുള്ള കല്ലൂർതൊട്ടിയിൽ വീട്ടിൽ കൊണ്ടുവരും. സംസ്കാരം 20 ശനിയാഴ്ച ഒരു മണിയ്ക്ക് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.