ഡോ. മൂർത്തിയുടെ നിര്യാണത്തിൽ അനുശോചനസമ്മേളനവും കോവിഡ് പ്രവർത്തകരെ ആദരിക്കലും

കോട്ടയം: ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും രഞ്ജിനി സംഗീതസഭയുടെ മുഖ്യ സ്ഥാപകനും മൂർത്തിസ് ഹോമിയോ ക്ലിനിക്കിന്റ സ്ഥാപകനും ആയ ഡോ. എസ് . കെ മൂർത്തിയുടെ നിര്യാണത്തിൽ അനുശോചന സമ്മേളനം നടത്തും. കോട്ടയം നഗരത്തിലെ വിവിധ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവർ ഡോ. മൂർത്തിയെ അനുസ്മരിക്കുന്നു.

Advertisements

ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റിന്റ വാർഷികത്തിന്റെ ഭാഗമായാണ് പരിപാടികൾ നടത്തുന്നത്. ഡിസംബർ 26 ന് കോട്ടയം രഞ്ജിനി സംഗീതസഭ ഹാളിൽ വൈകിട്ട് മൂന്നിനു അനുശോചന സമ്മേളനം മുൻ എം.എൽ.എ അഡ്വ:സുരേഷ് കുറുപ്പ് ഉത്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനുശോചനസമ്മേളനത്തെ തുടർന്ന് കോട്ടയം നഗരസഭയുടെ കോവിഡ് കെയർ സെന്ററുകളിൽ (മുട്ടമ്പലം, നാട്ടകം, ചാലുക്കുന്നു ) സ്വമേധയ ക്ലീനിങ് ജോലികൾ ചെയ്തിരുന്നവരെ ആദ്ധരിക്കുന്നു. ഒപ്പം കോവിഡ് കാലത്ത് സേവനരംഗത്ത് സജീവ സാനിധ്യമായിരുന്ന സേവാഭാരതി പ്രവർത്തകരെയും അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തക രെയും ആദരിക്കും.

കോട്ടയം ഭാരത് ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. രാജേഷ് മേനോൻ മുഖ്യപ്രഭാഷണം നടത്തും. ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ കെ. സി. ജോയി, ജോയിന്റ് സെക്രട്ടറി ഡോ. രാമകൃഷ്ണൻ, ട്രസ്റ്റീ മെമ്പർ ലക്ഷ്മൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles