ഡോ.പി.ആർ കുമാറിന്റെ വേർപാട് : വിടവാങ്ങിയത് അയ്മനത്തിന്റെ ജനകീയ ഡോക്ടർ ! നഷ്ടമാകുന്നത് കോട്ടയത്തിന്റെയും അയ്മനത്തിന്റെയും സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യത്തെ : ഡോ.പി.ആർ കുമാറിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് 

അയ്മനം : പരിപ്പ് മെഡികെയർ ഹോസ്പിറ്റൽ ഉടമയും കുഴിത്താർ ഗ്രേസ് മെഡിക്കൽ സെന്റർ ഡോക്ടറുമായ അയ്മനത്തിന്റെ ജനപ്രിയ ഡോക്ടർ പി.ആർ കുമാറി (64) ന്റെ നിര്യാണത്തിൽ വിങ്ങി നാട്. കോട്ടയത്തിന്റെയും അയ്മനത്തിന്റെയും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ ജനകീയ ഡോക്ടറെയാണ് പി ആർ കുമാറിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്.  ഡോ.പി.ആർ കുമാറിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളിൽ നടക്കും. രാവിലെ മുതൽ ഉച്ചവരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഞായറാഴ്ച്ച വെളുപ്പിന് തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായനാക്കുകയും ചെയ്തു. ഗതാഗത  സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി നിസ്വാർത്ഥ സേവനം നൽകി ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ് അയ്മനത്തിന് നഷ്ടമായത്. 

Advertisements

സോഷ്യൽ സർവീസ്  ഫോർ ഡോക്ടർസ് മഹാത്മാ ഗാന്ധി ഫൌണ്ടേഷൻ അവാർഡ്- 2006,  എൻ എസ് എസ് ട്രസ്റ്റ്‌  സോഷ്യൽ സർവീസ്  അവാർഡ് – 2008 ഗോവിന്ദമേനോൻ ബർത്ത് സെന്റനറി അവാർഡ് – 2009 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വള്ളംകളി പ്രേമിയും, വഞ്ചിപ്പാട്ട് വിദഗ്ദ്ധനുമായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി ഉൾപ്പെടെ നിരവധി മത്സര വള്ളംകളിൽ ചുണ്ടൻ  വള്ളം ക്യാപ്റ്റനായി ടീമിനെ നയിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടർ രാധ. മക്കൾ: ഡോക്ടർ രോഹിത് രാംകുമാർ, ശരത് രാംകുമാർ (എഞ്ചിനീയർ).

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.