ആരോഗ്യനിലയില്‍ മികച്ച പുരോഗതി; ഉമ തോമസിനെ അടുത്ത ദിവസം തന്നെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റും

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. അടുത്തദിവസം തന്നെ വെന്‍റിലേറ്റർ സഹായം പൂർണമായി നീക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. ആശുപത്രി കിടക്കയില്‍ നിന്ന് മക്കള്‍ക്ക് കുറിപ്പ് എഴുതി നല്‍കിയത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണെന്ന് ഡോക്ടർമാർ പറയുന്നു.

Advertisements

ഓ‍ർമകള്‍ ബാക്കിയുണ്ട്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ, ഉണ്ടെങ്കില്‍ അത് എങ്ങനെയാണ് എന്നതൊക്കെ ക്രമണയേ മനസിലാകൂവെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ എഴുന്നേറ്റിരുന്ന് കുറിപ്പ് എഴുതിയത് ആശ്വാസകരമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുകയാണ്. കൈകാലുകള്‍ അനക്കുന്നുണ്ടെന്നും അടുത്തദിവസം തന്നെ വെന്‍റിലേറ്റർ സപ്പോർട്ട് പൂർണമായി മാറ്റാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.