ആലപ്പുഴ: ആലപ്പുഴ ചാരുമൂട്ടില്‍ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ്. രണ്ടാഴ്ച മുൻപാണ് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.
മൂന്ന് മാസം മുൻപ് കുട്ടിയുടെ ദേഹത്തേക്ക് നായ ചാടി വീണിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു സംഭവം. എന്നാല്‍ മറ്റ് പരിക്കുകളൊന്നുമേല്‍ക്കാതിരുന്നതിനാല്‍ കുട്ടി ഇത് കാര്യമായെടുക്കുകയോ വീട്ടുകാരെ അറിയിക്കുകയോ ചെയ്തിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർച്ചയായി പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കുട്ടിയെ പേവിഷബാധ പരിശോധനയ്‌ക്ക് വിധേയനാക്കിയത്. പേവിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.