തൃശൂർ : പെരിഞ്ഞനത്ത് 2 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മാടത്തിങ്കൽ കൃഷ്ണൻ, പീടികപ്പറമ്പിൽ ഗിരീഷിൻ്റെ ഭാര്യ സുമ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സുമക്കാണ് ആദ്യം കടിയേറ്റത്. പിന്നീടാണ് കൃഷ്ണനെ കടിച്ചത്. ഇരുവർക്കും കാലിനാണ് കടിയേറ്റിട്ടുള്ളത്. രണ്ട് പേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements