പുതുപ്പള്ളി : തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ ജനങ്ങളുടെ ആശങ്കയകറ്റാൻ പുതുപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേവിഷബാധയ്ക്കെതിരേ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പുതുപ്പള്ളി കവലയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ , വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് , പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിയാരം വെറ്റിനറി പോളി ആശുപത്രിയിലെ ഡോക്ടർ ജേക്കബ് മാത്യുവിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
Advertisements