കാട്ടുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്

കോന്നി: ഇളകൊള്ളൂരിൽ കാട്ടുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. വയലുംകരോട്ട് രാജൻ, കിഴക്കേക്കര ദിലീപ് എന്നിവരെയാണ് ഇന്നലെ കാട്ടുനായ ആക്രമിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻവീട്ടിൽ രാമചന്ദ്രൻ നായരുടെ വീട്ടിലെ ആടിനെയും കടിച്ചു.

Advertisements

കാട്ടുനായ ഈ ഭാഗത്ത് അലഞ്ഞുനടക്കുന്നതുമൂലം ജനം ഭീതിയിലാണ്. നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ എം.കെ.മനോജ് ആവശ്യപ്പെട്ടു. വിവരം അറിയിച്ചിട്ടും വനപാലകർ എത്തിയില്ല.

Hot Topics

Related Articles