ഡോൺ പാലത്തറയുടെ സോഷ്യൽ ഡ്രാമ ചിത്രം ‘ഫാമിലി’ റോട്ടർഡാം ചലച്ചിത്ര മേളയിലേക്ക്

ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രം ഫാമിലി റോട്ടർഡാം ചലച്ചിത്രോത്സവത്തിലേക്ക്. ചിത്രത്തിൻറെ വേൾഡ് പ്രീമിയറാണ് റോട്ടർഡാമിൽ നടക്കുക. 2023 ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെയാണ് അടുത്ത ഫെസ്റ്റിവൽ. സോഷ്യൽ ഡ്രാമ വിഭാ​ഗത്തിൽ പെടുന്ന ചിത്രം സോണി എന്ന കേന്ദ്ര കഥാപാത്രത്തിൻറെ കണ്ണിലൂടെയാണ് ഇതൾ വിരിയുന്നത്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു കേരളീയ ​ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പരവൈരുദ്ധ്യങ്ങളെ ചേർത്തുവെക്കുന്നു. വിനയ് ഫോർട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 111 മിനിറ്റ് ആണ് ചിത്രത്തിൻറെ ദൈർഘ്യം. സംവിധായകൻ തന്നെ എഡിറ്റിം​ഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം ന്യൂട്ടൺ സിനിമ ആണ്. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

Advertisements

ഛായാ​ഗ്രഹണം ജലീൽ ബാദുഷ, പ്രൊഡക്ഷൻ മാനേജർ അംശുനാഥ് രാധാകൃഷ്ണൻ, കലാസംവിധാനം അരുൺ ജോസ്, സം​ഗീതം ബേസിൽ സി ജെ, ലൊക്കേഷൻ സിങ്ക് സൗണ്ട് ആദർശ് ജോസഫ് പാലമറ്റം, സൗണ്ട് ഡിസൈൻ രം​ഗനാഥ് രവി, സൗണ്ട് മിക്സിം​ഗ് ഡാൻ ജോസ്, കളറിസ്റ്റ് ശ്രീകുമാർ നായർ, മേക്കപ്പ് മിറ്റ ആൻറണി, വസ്ത്രാലങ്കാരം ആർഷ ഉണ്ണിത്താൻ, വി എഫ് എക്സ് സ്റ്റുഡിയോ എ​​ഗ്​ഗ്‍വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ തൗഫീഖ് ഹുസൈൻ, ഫസ്റ്റ് അസിസ്റ്റൻറ് ഡയറക്ടർ വിപിൻ വിജയൻ, അസിസ്റ്റൻറ് ഡയറക്ടേഴ്സ് കെൻഷിൻ, റെമിത്ത് കുഞ്ഞിമം​ഗലം, പബ്ലിസിറ്റി ഡിസൈൻസ് ദിലീപ് ദാസ്. ഡോൺ പാലത്തറയുടെ ആറാമത്തെ ചിത്രമാണ് ഫാമിലി. ശവം, വിത്ത്, 1956, മധ്യ തിരുവിതാംകൂർ എവരിതിം​ഗ് ഈസ് സിനിമ, സന്തോഷത്തിൻറെ ഒന്നാം രഹസ്യം എന്നിവയാണ് ഈ സംവിധായകൻറെ മുൻ ചിത്രങ്ങൾ. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.