ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപിന് വൻ മുന്നേറ്റം. 230 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ട്രംപ് അധികാരത്തിലേയ്ക്ക് അടുക്കുകയാണ്. എന്നാല്‍ 210 ഇലക്ട്രല്‍ വോട്ടുകള്‍ നേടി കമല ഹാരിസ് ട്രംപിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇപ്പോഴും അന്തിമ ഫലം പുറത്തുവന്നിട്ടില്ലാത്ത മിഷിഗണ്‍, പെൻസില്‍വാനിയ, വിസ്കോണ്‍സിൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിർണായകമാകും.
തെരഞ്ഞെടുപ്പില്‍ ഏറെ നിർണായകമായി വിലയിരുത്തപ്പെട്ട സ്വിംഗ് സ്റ്റേറ്റുകളില്‍ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളില്‍ ആറിടത്തും ട്രംപാണ് മുന്നില്‍. അരിസോന, മിഷിഗണ്‍, പെൻസില്‍വാനിയ, വിസ്കോണ്‍സിൻ, ജോർജിയ, നോർത്ത് കാരലൈന എന്നിവിടങ്ങളില്‍ ട്രംപ് മുന്നേറുകയാണ്. നോർത്ത് കാരോലൈനയില്‍ ട്രംപ് വിജയം ഉറപ്പിച്ചു കഴിഞ്ഞെന്നാണ് വിവരം. മിഷിഗണില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടക്കുകയായിരുന്നു. നേവാഡയിലെ ഫലസൂചനകള്‍ ഇനിയും പുറത്തുവരാനുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് 270 ഇലക്ടറല്‍ വോട്ടുകള്‍ വേണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയിച്ചാല്‍ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടമാണ് കമല ഹാരിസിനെ കാത്തിരിക്കുന്നത്. മറുഭാഗത്ത്, 127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരികെ എത്തുന്ന വ്യക്തിയെന്ന നേട്ടമാണ് ട്രംപിന് സ്വന്തമാകുക.