വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് യുദ്ധം അവസാനിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചത്. യുദ്ധം അവസാനിക്കുമെന്നും യുക്രൈനിലെ ധാതു ഖനനത്തിന് അമേരിക്കയ്ക്ക് അനുമതി നല്‍കുന്ന കരാറില്‍ ഒപ്പുവെയ്ക്കാന്‍ സെലന്‍സ്കി വൈകാതെ അമേരിക്കയിലെത്തുമെന്നും ട്രംപ് പറഞ്ഞു.
സമാധാന ഉടമ്പടിക്ക് ശക്തമായ സുരക്ഷാ പിന്തുണ ഉണ്ടാകണമെന്ന് പ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തിലെന്ന് ട്രംപ് പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘മാക്രോണ്‍ എന്‍റെ നല്ല സുഹൃത്താണ്, കെയിര്‍ സ്റ്റാമറെ ഞാന്‍ കണ്ടിട്ടുണ്ട് അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. പക്ഷേ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല’ എന്നാണ് ട്രംപ് പറഞ്ഞത്. യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും ട്രംപും തമ്മില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ച തീരുമാനിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതില്‍ സെലന്‍സ്കിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സെലന്‍സ്കി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പ്രാധാന്യമുള്ള കാര്യമല്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.