വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലേറും മുൻപ് വധിക്കാൻ ഇറാൻ ഏജന്റുമാർ പദ്ധതിയിട്ടതായി അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. ചുമതലയേല്‍ക്കും മുൻപ് തന്നെ നിയുക്ത പ്രസിഡന്റിനുള്ള ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയാണ് വെള്ളിയാഴ്ച ഇക്കാര്യം ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശദമാക്കിയത്. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡിന്റെ നിർദ്ദേശം അനുസരിച്ച് നിയുക്ത പ്രസിഡന്റിനെ വധിക്കാനുള്ള പദ്ധതിയിട്ട ഇറാൻ പൌരനെതിരെ കുറ്റം ചുമത്തിയതായാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശദമാക്കിയത്.
2024 ഒക്ടോബർ 7ന് ഫർഹാദ് ഷാക്കേരി എന്നയാള്‍ക്ക് ട്രംപിനെ വധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് ഇറാൻ പൌരൻ വിശദമാക്കിയത്. എന്നാല്‍ ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ് നിർദ്ദേശിച്ച സമയത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചില്ലെന്നാണ് ഫർഹാദ് ഷാക്കേരി വിശദമാക്കിയതെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശദമാക്കുന്നത്. എന്നാല്‍ വെളിപ്പെടുത്തലിനെതിരെ രൂക്ഷമായാണ് ഇറാൻ മാധ്യമങ്ങളിലൂടെ ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയില്‍ ബാഗ്ഹേയി വിമർശിക്കുന്നത്.