ജീവനക്കാരുടെ അശ്രദ്ധ; മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്‍റെ ചില്ല് തകര്‍ന്നു

ഇടുക്കി: മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്‍റെ ചില്ല് തകര്‍ന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കായി വർക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെയാണ് സംഭവം.

Advertisements

ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ മാറ്റുമെന്നു കെഎസ്‌ആർടിസി അധികൃതര്‍ അറിയിച്ചു.

Hot Topics

Related Articles