മുറിയില്‍ ഭാര്യയ്‌ക്കൊപ്പം മറ്റാരോ ഉണ്ടെന്ന് പ്രവാസി ഭർത്താവിന് സംശയം: വീഡിയോ കോളിനിടെ യുവതി തൂങ്ങിമരിച്ചു

നാഗര്‍കോവില്‍: ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ എന്ന മുപ്പത്തിമൂന്നുകാരിയാണ് ജീവനൊടുക്കിയത്.

Advertisements

തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം കണ്ട ഭര്‍ത്താവ് അറിയിച്ചതനുസരിച്ച്‌ എത്തിയ ജ്ഞാനഭാഗ്യയുടെ ബന്ധുക്കള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭര്‍ത്താവ് സെന്തിലിന്റെ സംശയരോഗവും പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊട്ടാരം പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ജ്ഞാനഭാഗ്യ. കന്യാകുമാരി പെരിയവിള സ്വദേശിയായ ഭര്‍ത്താവ് സെന്തില്‍ ഏറെനാളായി സിംഗപ്പൂരിലാണ്. എട്ടുവര്‍ഷം മുമ്ബ് പ്രണയിച്ചായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സെന്തിലിന് സംശയമുണ്ടായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പടെയുള്ള മറ്റ് പുരുഷന്മാരുമായി ജ്ഞാനഭാഗ്യ സംസാരിക്കുന്നതുപോലും അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരില്‍ പലതവണ വഴക്കുണ്ടായിട്ടുണ്ട്. എല്ലാദിവസവും സെന്തില്‍ ഭാര്യയെ വീഡിയോ കോള്‍ ചെയ്യാറുണ്ട്. അപ്പോഴൊക്കെയും സംശയം പ്രകടിപ്പിക്കല്‍ തുടര്‍ന്നു.

കഴിഞ്ഞദിവസം വീഡിയോ കോളിനിടെ മുറിയില്‍ ഭാര്യയ്‌ക്കൊപ്പം മറ്റാരോ ഉണ്ടെന്ന് സെന്തില്‍ സംശയം പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ അല്ലാതെ മറ്റാരും ഇല്ലെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. മുറിയുടെ മുഴുവന്‍ ദൃശ്യവും ക്യാമറയില്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ മറ്റാരുമില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ വീട്ടിലെ മറ്റുമുറികളിലും ക്യാമറയുമായി എത്തി ദൃശ്യങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ മറ്റാരും ഇല്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും അത് വിശ്വസിക്കാതെ മറ്റുമുറികളുടെ ദൃശ്യങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മാനസികമായി തളര്‍ന്ന ജ്ഞാനഭാഗ്യ ക്യാമറ ഓഫാക്കാതെ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഇതുകണ്ട് ഭയന്ന് സെന്തില്‍ ജ്ഞാനഭാഗ്യയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ കഴുത്തില്‍ കുരുക്കിട്ടശേഷം സ്റ്റൂളില്‍ കയറി നില്‍ക്കവെ അത് തെന്നി കുരുക്കുമുറുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷണമാരംഭിച്ചുവെന്നും കുറ്റക്കാരനെന്ന് കണ്ടാല്‍ സെന്തിലിനെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles