ആലുവ : ഇന്റർ നെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ആലുവ മേഖലാ സമ്മേളനം നവംബർ 20ന് വൈകിട്ട് മൂന്ന് മണിക്ക് ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡണ്ട് മജീദ് മൈ ബ്രദർ മുതിർന്ന അംഗങ്ങളെ ആദരിക്കും. സംസ്ഥാന സെക്രട്ടറി റുയേഷ് കോഴിപ്പേരി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ സുദർശനൻ ആലുങ്ങൽ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നടത്തും. പ്രഥമ സമ്മേളനത്തിൽ ജില്ലാ മേഖലാ നേതാക്കന്മാർ പങ്കെടുത്തു സംസാരിക്കും.
Advertisements