കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ദുല്‍ഖർ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയിലർ റിലീസായി : ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍

സിനിമ ഡെസ്ക് : ഒരു വർഷത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം ദുല്‍ഖർ സല്‍മാൻ നായകനായ പുതിയ ചിത്രം ലക്കി ഭാസ്കർ തീയേറ്ററുകളിലെത്തുകയാണ്.ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ റിലീസായി.ദുല്‍ഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ആഗോള തലത്തില്‍ വമ്പൻ റിലീസിനാണ് തയ്യാറെടുക്കുന്നത്.

Advertisements

കേരളത്തില്‍ ദുല്‍ഖർ സല്‍മാന്റെ തന്നെ വേഫെയറർ ഫിലിംസ് ആണ് സിനിമ വിതരണം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളില്‍ സൂപ്പർഹിറ്റായി മാറിയിരുന്നു.ഒരു പീരീഡ് ഡ്രാമ ത്രില്ലറായ ലക്കി ഭാസ്കർ യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്നു. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചന സംവിധാനം വെങ്കി അറ്റ്ലൂരിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂണ്‍ ഫോർ സിനിമാസിൻ്റെയും ബാനറില്‍ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. കലാസംവിധാനം ബംഗ്ലാൻ.

Hot Topics

Related Articles