കൊച്ചി : നടൻ ദുൽഖർ സൽമാനും നിർമ്മാണ കമ്പനിക്കും വിലക്ക്. തിയേറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയൊക്കിന്റെതാണ് നടപടി. വ്യവസ്ഥകൾ ലംഘിച്ച് സല്യൂട്ട് എന്ന സിനിമ ഒടിടി ക്ക് നൽകിയതിനാണ് വിലക്ക്.
Advertisements
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ നിർമ്മാണ കമ്പനിയാണ് സല്യൂട്ട് നിർമ്മിച്ചത്. സിനിമ ജനുവരി 14 ന് തീയേറ്ററിൽ റിലീസ് ചെയ്യാമെന്നായിരുന്നു കരാർ. ഇത് ലംഘിച്ചാണ് സിനിമ ഈ മാസം 18 ന് ഒടിടി യിൽ റിലീസ് ചെയ്യുന്നത്. വിലക്ക് എത്ര നാളത്തേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല.