കോട്ടയം : ആത്മ വെൽനെസ്സ് സെന്റർ ഡയറക്ടറും പ്രശസ്ത സാമൂഹ്യ പ്രവർത്തകനുമായ ഡോ.അഭിജിത് കർമ്മയാണ് ഈ വർഷത്തെ സ്നേഹക്കൂട് സ്നേഹഹസ്ത പുരസ്കാരത്തിന് അർഹൻ ആയത്. ആതുര സേവന രംഗത്തെ മാതൃകാപരവും നിസ്വാർത്ഥവുമായ പ്രവർത്തനമാണ് പുരസ്കാരത്തിന് അഭിജിത് കർമയെ അർഹൻ ആക്കിയത്. പ്രശസ്ത സാമൂഹ്യ പ്രവർത്തക നിഷ സ്നേഹക്കൂട് അധ്യക്ഷ ആയിരുന്ന പരുപാടിയിൽ കേരള ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യുകയും,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യ പ്രഭാഷണവും നടത്തുകയും ചെയ്തു.
Advertisements