പാലക്കാട് : കാക്ക പോലെ കറുത്തവൻ, പെറ്റ തള്ള സഹിക്കില്ല തുടങ്ങി തനിക്കെതിരെ നർത്തകി സത്യഭാമ നടത്തിയ പ്രസ്താവന തനിക്കൊരു വിഷയമല്ലെന്ന് നർത്തകൻ ഡോ. ആർഎല്‍വി രാമകൃഷ്ണൻ. പാലക്കാട് വിക്ടോറിയ കോളേജില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കറുത്ത നിറമുള്ള നർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് താൻ കോളേജിലെത്തിയിരിക്കുന്നതെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കൂടാതെ വേദിയില്‍ അദ്ദേഹം പ്രതിഷേധസൂചകമായി മോഹിനിയാട്ടം അവതരിപ്പിക്കുകയും ചെയ്തു.
Advertisements