ബിഗ് ബോസിലൂടെ പ്രേക്ഷകപരിചിതനായ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ‘ഫൈനലി’ എന്ന കുറിപ്പോടെ ഇരുവരും ചിത്രങ്ങൾ പങ്കുവച്ചു.
Advertisements
പർപ്പിൾ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് ഇരുവരും എത്തിയത്. മാസങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ആരതിയും റോബിനുമായുള്ള വിവാഹ നിശ്ചയം നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനിയും കാത്തിരിക്കാൻ വയ്യ എന്ന കുറിപ്പോടെ മോതിരങ്ങളുടെ ചിത്രം നേരത്തെ റോബിൻ പങ്കുവച്ചിരുന്നു.
റോബിൻ എന്നും പൊടി എന്നുമാണ് മോതിരങ്ങളിൽ എഴുതിയത്. റോബിൻ ഒരു ഇന്റർവ്യൂവിൽ വച്ചാണ് ആരതിയെ കാണുന്നതും തമ്മിൽ ഇഷ്ടത്തിലാകുന്നതും.
രണ്ടു പേരും ഇഷ്ടത്തിലായ അന്നുമുതൽ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി അറിയിക്കാറുണ്ട്.